മറക്കരുത് ഡിസംബര്‍ 31നുള്ളില്‍ ചെയ്യേണ്ട ഈ കാര്യങ്ങൾ; ആധാര്‍ പുതുക്കല്‍ മുതല്‍ ഐടിആർ ഫയലിംങ് വരെ

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ക്കൂടിയാണ് ബാക്കിയുള്ളത്. ചില സുപ്രധാന സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന ദിനമാണ് ഡിസംബര്‍ 31. ഇത് കൂടാതെ, ഒട്ടേറെകാര്യങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുകയാണ്. മ്യൂച്ചല്‍ ഫണ്ടിലും ഡീമാറ്റിലും നോമിനിയെ ചേര്‍ക്കല്‍, എസ്ബിഐ അമൃത് കലാഷില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി, ബാങ്ക് ലോക്കര്‍ കരാറിന്റെ അവസാന തീയതി എന്നിങ്ങനെ പ്രധാനപ്പെട്ട പല കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക ഇടപാടുകളിൽ സമയപരിധി പാലിച്ചില്ലെങ്കിൽ പിഴയും പ്രത്യേക നിരക്കുകളും ഈടാക്കുന്നതിലേക്ക് നീങ്ങും. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധിയും ഡിംസബര്‍ 31-ന് അവസാനിക്കുകയാണ്.

ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ആധാര്‍ പുതുക്കല്‍: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള അവസാന ദിവസം ഡിസംബര്‍ 31 വരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നീട്ടി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കി (മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്) സൗജന്യമായി പുതുക്കാവുന്നതാണ്. ഡിസംബര്‍ 31-ന് ശേഷം ആധാര്‍ പുതുക്കുന്നതിന് ഫീസ് നല്‍കണം.

ബാങ്ക് ലോക്കര്‍ കരാർ പുതുക്കൽ: ഉപഭോക്താക്കളുമായി ബാങ്കുകള്‍ ലോക്കർ കരാറുകൾ പുതുക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ഘട്ടങ്ങളായുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ആദ്യ ഘട്ടത്തിനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. പുതിയ ലോക്കര്‍ കരാറുകളില്‍ ചില പ്രധാന മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിട്ടുണ്ട്.

ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയപരിധി: ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബര്‍ 31 വരെയാക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നീട്ടിയിട്ടുണ്ട്. നിങ്ങള്‍ മരണപ്പെട്ടാല്‍ നിങ്ങളുടെ ഡീമാറ്റ് സെക്യൂരിറ്റികള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കാന്‍ ഒരു നാമനിര്‍ദേശ ഫോം നല്‍കാന്‍ കഴിയും.

സ്പെഷ്യൽ സ്ഥിരനിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി: ഉയര്‍ന്ന പലിശനിരക്കോട് കൂടി മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കാറുണ്ട്. അവയുടെ കലാവധി ഡിംസംബര്‍ 31-ന് അവസാനിക്കും. ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഡ് സൂപ്പര്‍ 400, ഇന്‍ഡ് സൂപ്രീം 300 ഡേയ്‌സ് എന്നീ സ്ഥിര നിക്ഷേപ പദ്ധതികളുടെ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് എഫ്ഡിയുടെ സമയപരിധിയും ഡിസംബര്‍ 31-ന് അവസാനിക്കും.

യുപിഐ ഐഡി: ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡി നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഡിസംബര്‍ 31-ന് ശേഷം ഡീആക്ടിവേറ്റാകും. ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡിയുണ്ടെങ്കില്‍ എത്രയും വേഗം അത് ആക്ടീവാക്കേണ്ടതുണ്ട്.

ഐടിആര്‍: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി, അതായത് 2023-24 മൂല്യനിര്‍ണ്ണയ വര്‍ഷം ജൂലൈ 31, 2023 ആയിരുന്നു. ഈ തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 2023 ഡിസംബര്‍ 31 വരെ ലേറ്റ് ഫീസോടെ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാവുന്നതാണ്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.