മുംബൈ: പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 12.3 ശതമാനം വളര്‍ച്ചയെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട്. 2023-ല്‍ ആകെ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 3.4 ശതമാനംവരുന്ന തുകയാണിത്. 2022-ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍ രാജ്യത്തേക്കയച്ചത്. അതായത്, ഏകദേശം ഒമ്പതുലക്ഷം കോടിയിലധികം രൂപ.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.