മറക്കരുത് ഡിസംബര്‍ 31നുള്ളില്‍ ചെയ്യേണ്ട ഈ കാര്യങ്ങൾ; ആധാര്‍ പുതുക്കല്‍ മുതല്‍ ഐടിആർ ഫയലിംങ് വരെ

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ക്കൂടിയാണ് ബാക്കിയുള്ളത്. ചില സുപ്രധാന സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന ദിനമാണ് ഡിസംബര്‍ 31. ഇത് കൂടാതെ, ഒട്ടേറെകാര്യങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കുകയാണ്. മ്യൂച്ചല്‍ ഫണ്ടിലും ഡീമാറ്റിലും നോമിനിയെ ചേര്‍ക്കല്‍, എസ്ബിഐ അമൃത് കലാഷില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി, ബാങ്ക് ലോക്കര്‍ കരാറിന്റെ അവസാന തീയതി എന്നിങ്ങനെ പ്രധാനപ്പെട്ട പല കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക ഇടപാടുകളിൽ സമയപരിധി പാലിച്ചില്ലെങ്കിൽ പിഴയും പ്രത്യേക നിരക്കുകളും ഈടാക്കുന്നതിലേക്ക് നീങ്ങും. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധിയും ഡിംസബര്‍ 31-ന് അവസാനിക്കുകയാണ്.

ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ആധാര്‍ പുതുക്കല്‍: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള അവസാന ദിവസം ഡിസംബര്‍ 31 വരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നീട്ടി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കി (മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്) സൗജന്യമായി പുതുക്കാവുന്നതാണ്. ഡിസംബര്‍ 31-ന് ശേഷം ആധാര്‍ പുതുക്കുന്നതിന് ഫീസ് നല്‍കണം.

ബാങ്ക് ലോക്കര്‍ കരാർ പുതുക്കൽ: ഉപഭോക്താക്കളുമായി ബാങ്കുകള്‍ ലോക്കർ കരാറുകൾ പുതുക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ഘട്ടങ്ങളായുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ആദ്യ ഘട്ടത്തിനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. പുതിയ ലോക്കര്‍ കരാറുകളില്‍ ചില പ്രധാന മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിട്ടുണ്ട്.

ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കേണ്ട സമയപരിധി: ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബര്‍ 31 വരെയാക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നീട്ടിയിട്ടുണ്ട്. നിങ്ങള്‍ മരണപ്പെട്ടാല്‍ നിങ്ങളുടെ ഡീമാറ്റ് സെക്യൂരിറ്റികള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കാന്‍ ഒരു നാമനിര്‍ദേശ ഫോം നല്‍കാന്‍ കഴിയും.

സ്പെഷ്യൽ സ്ഥിരനിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി: ഉയര്‍ന്ന പലിശനിരക്കോട് കൂടി മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കാറുണ്ട്. അവയുടെ കലാവധി ഡിംസംബര്‍ 31-ന് അവസാനിക്കും. ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഡ് സൂപ്പര്‍ 400, ഇന്‍ഡ് സൂപ്രീം 300 ഡേയ്‌സ് എന്നീ സ്ഥിര നിക്ഷേപ പദ്ധതികളുടെ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് എഫ്ഡിയുടെ സമയപരിധിയും ഡിസംബര്‍ 31-ന് അവസാനിക്കും.

യുപിഐ ഐഡി: ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡി നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഡിസംബര്‍ 31-ന് ശേഷം ഡീആക്ടിവേറ്റാകും. ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡിയുണ്ടെങ്കില്‍ എത്രയും വേഗം അത് ആക്ടീവാക്കേണ്ടതുണ്ട്.

ഐടിആര്‍: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി, അതായത് 2023-24 മൂല്യനിര്‍ണ്ണയ വര്‍ഷം ജൂലൈ 31, 2023 ആയിരുന്നു. ഈ തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 2023 ഡിസംബര്‍ 31 വരെ ലേറ്റ് ഫീസോടെ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാവുന്നതാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.