ഷെഫ് ഉണ്ടെങ്കിൽ മാത്രം ഷവർമക്കട തുടങ്ങാനാകില്ല; ഈ നിർദേശങ്ങളും കൃത്യമായി പാലിക്കണം

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി.

ഷവർമസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവർഷത്തിൽ ഷവർമ കൊതിപ്പിക്കാൻ വരുമ്പോൾ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയാണ്.

ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഷവർമയിൽനിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാമെന്ന വീഡിയോയുമായിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനത്തിറങ്ങിയത്. അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലും വീഡിയോ ഉണ്ട്.

വീഡിയോയിലുള്ള പ്രകാരം പാചകം നടത്തുന്നില്ലെങ്കിൽ വാങ്ങാൻ വരുന്നവർക്കും ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിക്കാം. നിലവിൽ സംസ്ഥാനത്ത് എത്ര ഷവർമ കേന്ദ്രങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കില്ല.

പ്രധാന നിർദേശങ്ങൾ

ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈയുറ, ഹെയർ ക്യാപ്, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം.
മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം.
ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.
ഇറച്ചി കൃത്യമായി വേവിക്കണം. എത്ര ബർണറുകളാണോ ഉള്ളത് അത് മുഴുവൻ പ്രവർത്തിപ്പിക്കണം.
മയോണൈസ് ഉത്‌പാദനത്തിന് പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല.
ഷവർമാകോണിൽനിന്ന് ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം.

തുടരണം, ‘ഓപ്പറേഷൻ ഷവർമ’ചെറുവത്തൂരിൽ വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് 2022 മേയ് രണ്ടുമുതൽ ‘ഓപ്പറേഷൻ ഷവർമ’ എന്നപേരിൽ പരിശോധന ശക്തമാക്കിയിരുന്നു. രണ്ടുമാസം തുടർച്ചയായി 5605 ഷവർമാകേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച 214 സ്ഥാപാനങ്ങൾ പൂട്ടിച്ചു.
ശുചിത്വമില്ലാത്ത കാരണത്താൽ 162 എണ്ണവും പൂട്ടി. പൂട്ടിയ സ്ഥാപനങ്ങൾ തുറക്കാൻ പിന്നീട് അനുമതി നൽകി. കട നടത്തിപ്പുകാർ (എഫ്.ബി.ഒ.-ഫുഡ് ബിസിനസ് ഓപ്പറേറ്റർ) സത്യവാങ്മൂലം നൽകണം. പിന്നീട് പരിശോധനയ്ക്ക് ശക്തി കുറഞ്ഞു. ഇപ്പോൾ മാസത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.