കഥകളി അരങ്ങേറി

മീനങ്ങാടി : ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി
കോട്ടക്കൽ പി എസ് വി നാട്യസംഘത്തിന്റെ കഥകളി അരങ്ങേറി.
കുചേലവൃത്തം (‘ദാനവാരി മുകുന്ദനെ’ മുതൽ) ആണ് അരങ്ങിലവതരിപ്പിച്ചത്.
കുചേലൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് പോകുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും പിന്നീട് കുചേലൻ വീട്ടിൽ തിരിചെത്തുന്നത് വരെയുള്ള ഭാഗമാണ് അവതരിപ്പിച്ചത്.
ആയിരങ്ങളാണ് കഥകളി ആസ്വദിക്കാൻ ക്ഷേത്രത്തിലെത്തിയത്.
കഥകളി അരങ്ങിന് ഡോ. ഡി മധുസൂദനൻ
തിരി തെളിയിച്ചു.
ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സെക്രട്ടറി, എം എസ് നാരായണൻ മാസ്റ്റർ, രക്ഷാധികാരി പി വി വേണുഗോപാൽ, കൃഷ്ണൻ മൊട്ടങ്കര , എ എൻ വിശ്വനാഥൻ, ലൗസൺ അമ്പലത്തിങ്കൽ ,രവീന്ദ്രൻ ടി.കെ, വി രവീന്ദ്രൻ മാസ്റ്റർ ദാമോദരൻ ഇ എം, വേണുവാര്യർ, പ്രസാദ് പുറക്കാടി, ജയ സുശീൽ, സൈരാ ഭാനു, സുജാത ഗോപാൽ, വിജയൻ പുറക്കാടി തുടങ്ങിയവർ സംബന്ധിച്ചു.

വേഷം-
കുചേലൻ- രാജുമോഹൻ
ശ്രീകൃഷ്ണൻ -സിഎം ഉണ്ണികൃഷ്ണൻ
രുഗ്മിണി- ബാലനാരായണൻ
കുചേലപത്നി -ശ്രീയേഷ്
വൃദ്ധ- മനോജ്

പാട്ട് – വി നാരായണൻ, സന്തോഷ് കുമാർ, വിഷ്ണുനാരായണൻ
ചെണ്ട -വിജയരാഘവൻ, ഗോവിന്ദ് ഗോപകുമാർ
മദ്ദളം- രാധാകൃഷ്ണൻ, പ്രതീഷ്
ചുട്ടി- വിഷ്ണു എസ് നമ്പ്യാർ
അണിയറ സഹായികൾ -രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അനൂപ്

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *