നല്ലൂര്‍നാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും വാളാട് വില്ലേജ് ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂഉടമകള്‍ക്ക് http://entebhoomi.Kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിക്കാം. സര്‍വേ റിക്കാര്‍ഡുകളില്‍ പരാതി ഉള്ളവര്‍ക്ക് 30 ദിവസത്തിനകം മാനന്തവാടി റീ-സര്‍വ്വെ സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി ‘ പോര്‍ട്ടലില്‍ ഓണ്‍ലൈനയോ പരാതി സമര്‍പ്പിക്കാം. ഫോണ്‍: 04935 241295

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







