കൽപ്പറ്റ: ഈ വർഷത്തെ എൻഎസ്എസ് സപ്ത ദിന ക്യാമ്പുകൾ സമാപിച്ചു.ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 54 യൂണിറ്റുകൾ ശുചിത്വ മിഷന്റയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സ്നേഹാരാമങ്ങൾ നിർമ്മിച്ചു.മാലിന്യമുക്ത നാളേക്കായി യുവകേരളം എന്നായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ സന്ദേശം.മാലിന്യം നിറഞ്ഞ പ്രദേശം മാലിന്യങ്ങൾ നീക്കം ചെയ്താണ് സ്നേഹാരാമങ്ങൾ നിർമ്മിച്ചത്.മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങൾ പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ വൃത്തിയാക്കുകയും അവിടം സൗന്ദര്യവൽക്കരിച്ച് അവിടങ്ങളിൽ തുടർന്ന് മാലിന്യം വലിച്ചെറിയാത്ത രീതിയിൽ മാറ്റിയെടുക്കുന്നതുമായ പ്രവർത്തനമാണ് സ്നേഹാര മം .ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ മൂല്യമുള്ള ഉൽപ്പന്നങ്ങൾ നിർമിച്ച് വീടുകളിൽ വിതരണം ചെയ്തു. രക്തദാന ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് വകുപ്പിന്റെ പോൾ ആപ്പുമായി സഹകരിച്ച് ബോധവൽക്കരണവും രക്തദാതാക്കളെ കണ്ടെത്തുകയും ചെയ്തു.തൊഴിലുറപ്പ് തൊഴിലാളികളുമായി ആശയ സംവാദം നടത്തുന്ന ഒപ്പം പദ്ധതി, വയോജനങ്ങളെ സന്ദർശിച്ച് അവരുമായി ആശയ വിനിമ നടത്തുന്ന സ്നേഹ സന്ദർശന പരിപാടി എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനമെന്ന് മന്ത്രി
മലപ്പുറം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക്