ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലെ അതികായന്മാരാണ് ഒലഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങി ഒല; 2024 ലക്ഷ്യമിടുന്നത് വിപ്ലവകരമായ മാറ്റങ്ങൾ

ഇന്ത്യയിലെ ഇ.വി സ്‌കൂട്ടറുകളിലെ തലതൊട്ടപ്പന്മാര്‍ 2024ല്‍ വലിയ പദ്ധതികള്‍ ആവിക്ഷ്‌കരിച്ച്‌ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.വാഹന വിപണിയിലെ സങ്കല്‍പ്പങ്ങളെല്ലാം പൊളിച്ചെഴുതി ബുക്കിംഗും ഡെലിവറിയും സര്‍വീസുമെല്ലാം ഓണ്‍ലൈനായി നടത്തിയ കമ്ബനിക്ക് പുതുവര്‍ഷത്തിലും പല വ്യത്യസ്ഥമായ പദ്ധതികളും നടപ്പിലാക്കാന്‍ ഉദ്ധേശമുണ്ട്.

കമ്ബനിക്ക് S1 സീരീസ് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ടൂവീലര്‍ റെന്റല്‍ സര്‍വീസ് തുടങ്ങുന്നതിനെ പറ്റിയുള്ള വിവരം ഓല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗര്‍വാളാണ് X സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുനന്ത്. പക്ഷേ ഇതിന്റെ സാധ്യതകളെ പറ്റി കമ്ബനി പഠിച്ചുവരുന്നതേയുള്ളൂവെന്നാണ് വിവരം. ഗോവ പോലുള്ള വിനോദസഞ്ചാര നഗരങ്ങളിലായിരിക്കും S1 സീരീസ് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുക.

ഒപ്പം കമ്ബനിക്ക് ഗുണകരമായ തരത്തിലുള്ള നിര്‍ദേശങ്ങളും ഭവിഷ് അഗര്‍വാള്‍ പൊതുജനങ്ങളോട് കമന്റായി രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മികച്ച നിര്‍ദേശങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് ഓല S1X+ ഇലക്‌ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുമെന്നും അദേഹം അറിയിച്ചു.റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷമാദ്യം ഔദ്യോഗികമായി റെന്റല്‍ ബിസിനസിലേക്ക് പ്രവേശിച്ചിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് ഒലയുടേയും നീക്കം. പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ കമ്ബനിയുടെ മാര്‍ക്കറ്റിലെ അപ്രമാദിത്യം ഇനിയും വര്‍ദ്ധിക്കും.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.