കുറുമ്പാലക്കോട്ട: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറുമ്പാലക്കോട്ട വ്യൂ പോയിൻ്റ് ശുചീകരിച്ചു. പുതു വർഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിനോദ യാത്ര യുടെ ഭാഗമായാണ് ബാൽ മഞ്ച് പ്രവർത്തകർ കുറുമ്പാലക്കോട്ടയി ലെത്തിയത്. പ്രാദേശത്തെ ദുരവസ്ഥ കണ്ടപ്പോൾ കുട്ടികൾ സ്വമേധ യാ മാലിന്യം ശേഖരിക്കുകയായിരുന്നു. മേൽ പ്രദദേശത്തെ മാലിന്യ നിക്ഷേപം തടയുന്നതിന് അധികാരികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







