വൈത്തിരി ചേലോട് പെട്രോൾ പമ്പിനു സമീപം എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചുണ്ട ആനപ്പാറ സ്വദേശികളായ കുടുംബം സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് നിസ്സാര പരിക്കുകളോടെ മൂന്ന് പേരെയും വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







