നഷ്‌ടപ്പെട്ടാലും പേടിക്കേണ്ട ; ‘ഡിജി ലോക്കറി’ലുണ്ട്‌ പ്ലസ്‌ടു സർട്ടിഫിക്കറ്റ്.

തിരുവനന്തപുരം:ഹയർ സെക്കൻഡറി യോഗ്യതാ സർട്ടിഫിക്കറ്റ്‌ ‘ഡിജി ലോക്കറിൽ’. രേഖ സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. സംസ്ഥാന ഐടി മിഷൻ, ഇ മിഷൻ, ദേശീയ ഇ ഗവേണൻസ്‌ ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്റർ എന്നിവയുടെ സഹായത്തോടെയാണ്‌ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലാക്കിയത്‌.
https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. ‘sign up’ ലിങ്ക് ക്ലിക്‌ ചെയ്‌ത്‌ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാം. ശേഷം മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) നൽകി യൂസർനെയിമും പാസ്‌വേർഡും നൽകണം. പിന്നീട്‌ ആധാർ നമ്പർ നൽകണം.
പിന്നീട്‌ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻചെയ്‌തശേഷം ‘Get Issued Documents’ ൽ Education എന്നതിൽ ‘Board of Higher Secondary Examination, Kerala’ തെരഞ്ഞെടുക്കുക. തുടർന്ന് “Class XII Passing Certificate’ൽ രജിസ്റ്റർ നമ്പരും വർഷവും പരീക്ഷാ ടൈപ്പും നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
പ്രശ്നപരിഹാരത്തിനായി സംസ്ഥാന ഐടി മിഷന്റെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽനിന്ന്) 0471- 2335523 (മറ്റു നെറ്റ്‌വർക്കിൽനിന്ന്‌) എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാം.സർട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ടാലും കാണിക്കാനാകും. കൂടാതെ വ്യാജ സർട്ടിഫിക്കറ്റ്‌ പരിശോധിച്ച്‌ കണ്ടെത്താനും കഴിയും.

വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

കൽപ്പറ്റ: രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,

വയനാട് പോലീസ് രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.