കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രതിനിധികൾ, ലൈബ്രറി ഉപഭോക്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സമിതി. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ, വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക പരിപാടികൾ, എല്ലാ മാസങ്ങളിലും പുസ്തക ചർച്ചകളും സാംസ്കാരിക സംഗമങ്ങളും, ജനകീയ പുസ്തക ശേഖരണം, വിവിധ വേദികളുടെ രൂപീകരണം, ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. അതിലൂടെ തരിയോടിന്റെ സാംസ്കാരിക കേന്ദ്രമായി ഈ സ്ഥാപനത്തെ മാറ്റിയെടുക്കും. 70 വർഷത്തെ പാരമ്പര്യമുള്ള പഞ്ചായത്ത് വായനശാല വായനക്കാർ കുറഞ്ഞും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ടും നാശത്തിന്റെ വക്കിൽ ആയിരുന്നു. അവിടെ നിന്നാണ് അതിനെ പുനരുജീവിപ്പിച്ച് പുതിയ കെട്ടിട സൗകര്യത്തിൽ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തന സജ്ജമാക്കിയതു. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണനാണ് വായനശാല ഉദ്ഘാടനം ചെയ്തത്. ലൈബ്രേറിയൻ സി ടി നളിനാക്ഷൻ സ്വാഗതവും കെ വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു..

ക്ലബ്ബുകൾക്ക് അവാര്‍ഡ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന്