നിശബ്ദമാണ്..! പല ഇന്ത്യക്കാർക്കുമറിയില്ല അവർക്ക് ഹൈ ബിപിയാണെന്ന്.. കാരണമിതാണ്

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ ഉള്ളവർ പെട്ടെന്ന് അനാരോഗ്യമൊന്നും ശ്രദ്ധയിൽപ്പെടില്ല എന്നത് തന്നെയാണ്. ഒരു സ്‌ട്രോക്ക്, ഹൃദയാഘാതം, റീനൽ ഫെയിലിയർ എന്നീ അവസ്ഥയിലേക്ക് എത്തുമ്പോഴാകും പലപ്പോഴും ബിപി ഇത്രയും ഉയർന്ന അവസ്ഥയിലായിരുന്നോ എന്ന് മനസിലാവുക. പനി, ചുമ, പ്രമേഹം എന്നിവയ്ക്കുണ്ടാകുന്ന പോലുള്ള ലക്ഷണങ്ങളൊന്നും ഉയർന്ന ബിപി ഉള്ളവർക്ക് ഉണ്ടാകില്ല.

ഹൈപ്പർ ടെൻഷൻ നിശബ്ദകൊലയാളിയായത് കൊണ്ട് തന്നെ ഇതുമൂലം ബുദ്ധിമുട്ടുന്നവർ സാധാരണ ജീവിതം തന്നെയാണ് നയിക്കുന്നത്. വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്ന ദിവസമാകും ഇതിനെ കുറിച്ച് അറിയാൻ കഴിയുക. ഇത് ശ്രദ്ധിക്കാതെ പോകുന്നതിന് പ്രധാന കാരണവും ശ്രദ്ധിക്കാൻ തക്കവണ്ണമുള്ള ലക്ഷണങ്ങളൊന്നും ഇല്ലാത്തത് തന്നെയാണ്. ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ഭൂരിപക്ഷം പേരും സ്ഥിരമായി രക്തസമ്മർദം പരിശോധിക്കുന്നവരായിരിക്കില്ല. ഏറ്റവും എളുപ്പവും വലിയ ചെലവുമില്ലാത്ത കാര്യമാണ്. ഒപ്പം പെട്ടെന്ന് തന്നെ ഇത് പരിശോധിക്കാനും സാധിക്കും, എന്നിട്ട് പോലും പലരും രക്തസമ്മർദം പരിശോധിക്കാൻ മെനക്കെടാത്തത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.

അമിതമായി ഉപ്പ് കഴിക്കുക, എണ്ണയുള്ള ഭക്ഷണം കഴിക്കുക, പ്രൊസസ്ഡ് ഭക്ഷണം ക്രമാതീതമായി കഴിക്കുക, സ്ട്രസ്, അമിതവണ്ണം, ഉദാസീനമായ ജീവിതം, ഉറക്കമില്ലായ്മ, പുകവലി – മദ്യപാനം പോലുള്ള മോശം ശീലങ്ങൾ എന്നിവയെല്ലാം അമിത രക്തസമ്മർദത്തിന് കാരണമാകും. പക്ഷേ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാത്ത സാഹചര്യത്തിൽ ആദ്യം തന്നെ ഈ ശീലങ്ങൾ ഉപേക്ഷിച്ച് എല്ലാം ശരിയായ രീതിയിലാക്കാൻ വൈകി പോകും.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.