മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. മാന ന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, മാനന്തവാടി സ്‌റ്റേഷൻ ഇൻസ് പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്, ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീ സർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ജി.ആർ. ഫെസിൻ, ഡോ. ബിനിജ മെറിൻ ജോയ്, സിസ്റ്റർ സെലിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. രക്‌ത ദാന ക്യാമ്പിൽ 30 ഓളം പേർ പങ്കാളികളായി.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







