മേപ്പാടി പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിംഗ് ബിരുദവും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 10 ന് രാവിലെ 11 ന് താഞ്ഞിലോട് മേപ്പാടി പോളിടെക്നിക് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും എത്തണം. ഫോണ്‍: 04936 282095, 9400006454.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.