മഞ്ഞയെങ്കിൽ നല്ല മീൻ. നിറം ചുമപ്പായാൽ ചീത്ത ; നിറം പറയും മീനിന്റെ ഗുണം.

തിരുവനന്തപുരം : മീൻ നല്ലതാണോ എന്നറിയാൻ മണത്തുനോക്കുന്ന രീതിയൊക്കെ പഴഞ്ചൻ. മത്സ്യപായ്ക്കറ്റിലെ സ്ലിപ്പ്‌ മീനിന്റെ ഗുണം പറയും. മഞ്ഞയെങ്കിൽ നല്ല മീൻ. നിറം ചുമപ്പായാൽ ചീത്തയായെന്ന്‌ ഉറപ്പിക്കാം. വാങ്ങുന്നയാൾക്ക്‌ നിറം നോക്കി ഗുണം നിശ്ചയിക്കാൻ അവസരമൊരുക്കുകയാണ്‌ സംസ്ഥാന തീരദേശ വികസന കോർപറേഷൻ.
ശുദ്ധമായ മത്സ്യോൽപന്നങ്ങൾ സംസ്കരിച്ച്, പുതുമ നഷ്ടപ്പെടാതെ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള സംരംഭക പ്രവർത്തനങ്ങൾ അടങ്ങുന്ന പരിവർത്തനം പദ്ധതിക്ക്‌ കോർപറേഷൻ തുടക്കമിട്ടു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂല്യവർധിത ഉൽപന്നങ്ങളുടെ കിറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്‌ ഏറ്റുവാങ്ങി. ‘പരിവർത്തനം പദ്ധതി പുസ്തകം’ ധനമന്ത്രി പ്രകാശനം ചെയ്തു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്‌റ്റ്‌), സൊസൈറ്റി ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ്‌ മാനേജ്മെന്റ്‌ എന്നിവയുടെ സാങ്കേതികവിദ്യാ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

സീറ്റൊഴിവ്

ഡബ്ല്യൂഎംഒ ഐജി ആർട്സ് ആൻ്റ് സയൻസ് കോളജിൽ സീറ്റൊഴിവ്. ബിസിഎ, ബി എസ് സി ഫുഡ്‌ ടെക്നോളജി, ബി എസ് സി സൈക്കോളജി, ബിഎ മലയാളം, ബികോം കോപ്പറേഷൻ എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

കൽപ്പറ്റ: രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം,

വയനാട് പോലീസ് രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡി ക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.