തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു പരിശീലനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വളണ്ടിയർമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയർ പങ്കെടുത്തു. തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീം പാറക്കണ്ടി, പുഷ്‌പ മനോജ്, വാർഡ് അംഗം വൽസല നളിനാക്ഷൻ, ഹെൽത്ത് സൂപ്പർവൈസർ മുരളി എന്നിവർ സംസാരിച്ചു.

റോഡപകടം: അശ്രദ്ധയും ലഹരിയും പ്രധാന കാരണങ്ങൾ – ഡോ. കെ എം അബ്ദു
കൽപ്പറ്റ: വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുകളുടെ കുറവുകളും, അശ്രദ്ധയും അമിതവേഗതയും അച്ചടക്കക്കുറവും വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ലഹരിയുടെ ഉപയോഗവും ചില്ലറയല്ല. റോഡിൽ