സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ലഭിച്ച എല്ലാ പരാതികളും തീര്‍പ്പാക്കി. അദാലത്ത് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







