സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പനമരം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളത്തില്‍ സാക്ഷരതാ ക്ലാസ് നല്‍കുന്നതിനായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഹിന്ദി, മലയാളം ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസം 3000 രൂപ ഓണറേറിയത്തില്‍ 3 മാസമാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. സെക്രട്ടറി, പനമരം ഗ്രാമപഞ്ചായത്ത് കാര്യലയം, പനമരം.പി.ഒ എന്ന വിലാസത്തില്‍ ജനുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ