കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, സോണല്‍ ലാന്‍ഡ് ബോര്‍ഡ് ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 15 ന് രാവിലെ 9.30 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിക്കും. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പി, എം.എല്‍.എമാരായ ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.