പടിഞ്ഞാറത്തറ സംസ്കാര ആര്‍ട്സ് & സ്പോര്‍ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ വോളിബോള്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ സ്പൈക്കേഴ്സ് വോളി ടീം ചാംപ്യന്മാരായി. ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിന്നേഴ്സ് വോളി ടീമിനെയാണ് പരാജയപ്പെടുത്തിയത്.
സ്പൈക്കേഴ്സിലെ ഷംസുദ്ദീന് വി.കെയെ ബെസ്റ്റ് സെറ്ററായും കണ്ണനെ ബെസ്റ്റ് അറ്റാക്കറായും സമദിനെ മികച്ച കളിക്കാരനായും വിന്നേഴ്സിലെ കുട്ടുവിനെ മികച്ച യുവ താരമായും തെരഞ്ഞെടുത്തു.
സാദിഖ് എ.പി, മുസ്ഥഫ കെ.എം, ഫദല്‍ റഹ്മാന്, മുഹമ്മദ് ഷെരീഫ് പി എന്നിവര്‍ വിജയികള്‍ക്കുളള ഉപഹാരങ്ങള്‍ സമ്മാനിച്ചു.