സൗഹൃദങ്ങളുടെ ലോകോത്തര മാതൃകയാണ് ഇന്ത്യയുടെ നന്മ:വി.മൂസക്കോയ മുസ്‌ലിയാർ

തരുവണ: ബഹുസ്വരതയുടെ സൗഹൃദ സന്ദേശം കൈമാറി ലോകോത്തര മാതൃക സൃഷ്ടിച്ച പാരമ്പര്യമാണ് ഇന്ത്യയുടെ നന്മയെന്നും ആ മാതൃകയെ തകർത്ത് അപരവത്കരണ നയങ്ങൾ രൂപവത്കരിക്കുന്നത് രാജ്യ നന്മയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്‌ലിയാർ പറഞ്ഞു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ്. കെ. എസ്. എസ്. എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ ജാലികയുടെ ഭാഗമായുള്ള പതാക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ നന്മക്ക് അതിരുകളില്ലാത്ത മാനവിക സൗഹൃദം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത നൂറാം വാർഷികം, മനുഷ്യ ജാലിക, എസ്. കെ. എസ്. എസ്. എഫ് മൂപ്പതാം വാർഷികം എന്നിവയുടെ സൂചകമായി സമസ്തയുടെ പതാക മൂസക്കോയ ഉസ്താദും മുപ്പത്തിയഞ്ച് പതാക സ്വാഗത സംഘം ഭാരവാഹികൾ, മഹല്ല് പ്രതിനിധികൾ, എസ്. കെ. എസ്. എസ്. എഫ്, എസ്. വൈ. എസ്, റൈഞ്ച് പ്രതിനിധികൾ ചേർന്ന് ഉയർത്തി.കെ. സി ആലി ഹാജി,മമ്മൂട്ടി നിസാമി തരുവണ, വി. സി അഷ്‌റഫ്‌ ഹാജി,എം. കെ ഇബ്രാഹിം മൗലവി,കാഞ്ഞായി ഇബ്രാഹിം ഹാജി,റഫീഖ് കുറ്റിപ്പുറവൻ, ലത്തീഫ് വാഫി, മുഹമ്മദ്‌ റഹ്‌മാനി,മോയി ദാരിമി,ഇബ്രാഹിം മുസ്‌ലിയാർ പീച്ചങ്കോട്,സാജിദ് ബാഖവി, ഹാഷിം ദാരിമി, വി. സി മൂസ മാസ്റ്റർ,മജീദ് മന്ദങ്കണ്ടി, യു. കെ നാസർ മൗലവി, അബ്ദുള്ള ചാലിയാടൻ, സി. മമ്മു ഹാജി,നാസർ പള്ളിയാൽ,മമ്മൂട്ടി ഹാജി പരിയാരമുക്ക്,എ. സി മമ്മൂട്ടി, സലാം എടവെട്ടൻ, ചീപ്പാട്ട് അമ്മദ്, മജീദ് കട്ടയാട് അബ്ദുള്ള നടുവിൽ, വയലിൽ മമ്മൂട്ടി, കെ. പി നാസർ, സുലൈമാൻ പാറക്ക,ഇബ്രാഹിം. സി. എച്ച്, ആരാം മമ്മൂട്ടി, മജീദ് ദാരിമി, ബഷീർ ദാരിമി,റഫീഖ് മക്കി, നാസർ സാവാൻ, എ. കെ.നാസർ, നൗഷാദ്. പി തുടങ്ങിയവർ സംബന്ധിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.