ഓൺലൈന്‍ സാമ്പത്തിക തട്ടിപ്പ്: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഇരയായത് കാല്‍ലക്ഷത്തോളം പേർ, നഷ്ടമായത് 201 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപയെന്ന് റിപ്പോർട്ട്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നതായി കേരള പോലീസ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ആകെ നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളത്. തട്ടിപ്പിനായി ഇതുവരെ 5,107 ബാങ്ക് അക്കൗണ്ടുകളും 3,289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്.

കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വന്‍തുക നിക്ഷേപമായി നല്‍കാന്‍ തയ്യാറാകുകയും ചെയ്യുന്നു.

അതേസമയം, നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വന്‍ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീന്‍ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വന്‍തുക നിക്ഷേപമായി നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നു. തങ്ങള്‍ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വെബ്സൈറ്റില്‍ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി.

ഈ തുക പിന്‍വലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുമ്പോള്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മാത്രമേ മുതലും ലാഭവിഹിതവും പിന്‍വലിക്കാന്‍ കഴിയൂ എന്ന് വിശ്വസിപ്പിച്ചു കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിന്‍വലിക്കാനായി ജി.എസ്.ടിയും ടാക്സും എന്ന വ്യാജേന കൂടുതല്‍ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

എറണാകുളം തൃക്കാക്കര സ്വദേശിയില്‍ നിന്ന് രണ്ടുകോടി 60 ലക്ഷം രൂപയും എറണാകുളം ആലുവ സ്വദേശിയില്‍ നിന്ന് ഒരുകോടി 10 ലക്ഷം രൂപയും കോഴിക്കോട്, ആലപ്പുഴ സ്വദേശികളില്‍ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത്തരം നിക്ഷേപത്തട്ടിപ്പില്‍ പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിനു മുന്‍പുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ചു സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണെന്നും പോലീസ് നിർദേശിച്ചു. അതിന് ബുദ്ധിമുട്ടുള്ളവര്‍ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നിക്ഷേപം നടത്താവുവെന്നും നിർദേശമുണ്ട്.

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന

വനിതാ ലീഗ് ‘മടിത്തട്ട് ക്യാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർത്തിയാക്കി. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തിൽ നടന്ന

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കരളിൽ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്. ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ

വിസ്മയ കേസ്: പ്രതി കിരൺകുമാറിൻ്റെ ശിക്ഷാവിധി മരവിപ്പിച്ചു; ജാമ്യം നുവദിച്ച് സുപ്രീം കോടതി.

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന്

വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട!; ഇനി മുതൽ എല്ലാത്തിനും ‘റെയിൽ വൺ’ ആപ്പ് മതി

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവേ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക്

യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ) ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസുമായി (എയിംസ്)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.