കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. കുറച്ച് സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പഴയ രീതിയിൽ ഓടിത്തുടങ്ങി.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി
ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ