കൂളിവയൽ: ഫെബ്രുവരിയിൽ രാജസ്ഥാനിലെ ഗാങ്റാർ ചിറ്റോർ
ഗ്രാഹിൽ നടക്കുന്ന മുപ്പത്തിയെട്ടാമത് ദേശീയ സബ് ജൂനിയർ ഹാൻഡ്ബോൾ (ബോയ്‌സ് /ഗേൾസ്) ടൂർണ്ണമെന്റിൽ പങ്കെടു ക്കുന്ന കേരളാ ടീമിലേക്ക് വയനാട് ജില്ലയിലെ കൂളിവയൽ സ്വദേശി മുഹമ്മദ് ഫൗസാൻ കേളോത്ത് തെരഞ്ഞെടുക്കപ്പെട്ടു. പനമരം ക്രസന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഫൗസാൻ.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







