പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയുടെ ആക്രമണം. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു. ഇന്ന് പുലര്‍ച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്. പശുകിടാവിന്റെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ വീടിന്റെ പുറത്ത് ലൈറ്റ് ഇട്ട ശേഷം നോക്കിയപ്പോള്‍ കടുവയെ കണ്ടതായും ബഹളം വച്ചതിനെ തുടര്‍ന്ന് കടുവ പശു കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്