അമ്പലവയൽ: നിതാന്തപരിശ്രമങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ
മാനന്തവാടിയിൽ നിന്നും കല്ലോടിയിലേക്ക് (മാനന്തവാടി-അമ്പലവയൽ- പാലമുക്ക്-കല്ലോടി) റൂട്ടിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് അമ്പലവയലിൽ ജനകീയ സ്വീകരണം നൽകി.മുഹമ്മദ് ആയങ്കി ,മാലിക് മൂടമ്പത്ത് ,
സമദ് പി വി.മൊയ്തുട്ടി തോട്ടാൻ ഷിഹാബ് മലബാർ, റഫീഖ് സലീം.നിസാം. സജീർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രദേശവാസികളുട ചിരകാല സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് സ്വീ കരണ പരിപാടിയിൽ പങ്കെടുത്ത നാട്ടുകാർ പറഞ്ഞു. രാവിലെ 7.45നു മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് പാണ്ടിക്കടവ് അമ്പലവയൽ-പയിങ്ങാ ട്ടിരി-പാലമുക്ക് പള്ളിക്കൽ വഴി 8.15 നു കല്ലോടിയിൽ എത്തിച്ചേരുക യും അവിടെ നിന്നും തിരിച്ച് 8.20 നു മേൽപ്പറഞ്ഞ റൂട്ടിലൂടെ മാനന്ത വാടിയിലേക്ക്തിരിച്ചുവരുകയും ചെയ്യുന്ന രൂപത്തിൽ ദിവസം ഒരു ട്രിപ്പാണു ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







