കോടഞ്ചേരി: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ കോടഞ്ചേ
രിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ പെട്ടിക്കട യിലും, വൈദ്യുതി പോസ്റ്റിനരികിലും ഇടിച്ച ശേഷം മറിഞ്ഞു. അപ കടത്തിൽ ബത്തേരി സ്വദേശി ഹരികൃഷ്‌ണനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇദ്ദേഹത്തേയും നിസാര പരിക്കേറ്റ മറ്റുള്ളവരെയും കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







