ഓസ്ട്രേലിയ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ എക്സ്ചെയ്ഞ്ച് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാനെത്തിയതാണ് സംഘം. പൊതുജനാരോഗ്യ പരിപാലനത്തിനായി തനതായ പദ്ധതികളും നൂതന സൗകര്യങ്ങളുംആവിഷ്‌കരിച്ചു നടപ്പിലാക്കിയ ആരോഗ്യ കേന്ദ്രമാണ് നൂല്‍പ്പുഴ. ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ വിഭാഗം പ്രൊഫസര്‍ ഡോ. പ്രീത തോമസ്, എം എസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍, ഡോ.ദിവ്യ എം നായര്‍, ഡോ. വസന്ത് ലാല്‍, ഹെഡ് നഴ്സ് ടി.കെ ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ