തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ വരണാധികാരികള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ വരണാധികാരികളെ നിയമിച്ചു.ജില്ലാ പഞ്ചായത്ത്,നഗരസഭകള്‍,ഗ്രാമപഞ്ചായത്തുകള്‍,ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചിരിക്കുന്നത്.നിയമിതരായ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും വിവരങ്ങള്‍ ലിങ്കില്‍ ലഭ്യാമണ്.

ജില്ലാ പഞ്ചായത്ത്

വരണാധികാരി: ജില്ലാ കളക്ടര്‍,

ഉപവരണാധികാരി: എ.ഡി.എം.

നഗരസഭകള്‍

വരണാധികാരികള്‍

കല്‍പ്പറ്റ (ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോഓപ്പറേറ്റീവ് വകുപ്പ്, കല്‍പ്പറ്റ), മാനന്തവാടി (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.പി. ഡിവിഷന്‍, പടിഞ്ഞാറത്തറ 1 മുതല്‍ 18 വരെ ഡിവിഷനുകള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ പദ്ധതി ഡിവിഷന്‍, കല്‍പ്പറ്റ 19 മുതല്‍ 36 വരെ ഡിവിഷനുകള്‍), സുല്‍ത്താന്‍ ബത്തേരി (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി).

ഉപവരണാധികാരികള്‍

കല്‍പ്പറ്റ (നഗരസഭ എഞ്ചിനീയര്‍ കല്‍പ്പറ്റ, സബ് രജിസട്രാര്‍ ഓഫീസര്‍ കല്‍പ്പറ്റ), മാനന്തവാടി (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മാനന്തവാടി, താലൂക്ക് സപ്ലൈ ഓഫീസര്‍ മാനന്തവാടി), സുല്‍ത്താന്‍ ബത്തേരി (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി, താലൂക്ക് സപ്ലൈ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി)

ഗ്രാമപഞ്ചായത്തുകള്‍

വരണാധികാരികള്‍

വെള്ളമുണ്ട (ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ മാനന്തവാടി), തിരുനെല്ലി (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, മാനന്തവാടി), തൊണ്ടര്‍നാട് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, മാനന്തവാടി), എടവക (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടം സബ് ഡിവിഷന്‍, മാനന്തവാടി), തവിഞ്ഞാല്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി, മാനന്തവാടി), നൂല്‍പ്പുഴ (ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി), നെന്മേനി (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി), അമ്പലവയല്‍ (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ സബ് ഡിവിഷന്‍ നം.2, വാഴവറ്റ), മീനങ്ങാടി (അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ സര്‍വെ, മീനങ്ങാടി), വെങ്ങപ്പള്ളി (ടൗണ്‍ പ്ലാനര്‍, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍, വയനാട്), വൈത്തിരി (ജില്ലാ ഓഫീസര്‍, ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്, സിവില്‍ സ്‌റ്റേഷന്‍, വയനാട്), പൊഴുതന (അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ്, വൈത്തിരി), തരിയോട് (അസിസ്റ്റന്റ് കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, കല്‍പ്പറ്റ), മേപ്പാടി (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, കല്‍പ്പറ്റ), മൂപ്പൈനാട് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഷേന്‍ സബ് ഡിവിഷന്‍, കല്‍പ്പറ്റ), കോട്ടത്തറ (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.പി, സബ് ഡിവിഷന്‍ നം.1 പടിഞ്ഞാറത്തറ), മുട്ടില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍), പടിഞ്ഞാറത്തറ (അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, മാനന്തവാടി), പനമരം (മണ്ണ് സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്‌റ്റേഷന്‍, മാനന്തവാടി), കണിയാമ്പറ്റ (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി, കണിയാമ്പറ്റ, വയനാട്), പൂതാടി (ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മീനങ്ങാടി), പൂല്‍പ്പള്ളി (അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോഓപ്പറേറ്റീവ് ഓഡിറ്റ്, സുല്‍ത്താന്‍ ബത്തേരി), മുള്ളന്‍കൊല്ലി (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജലസേചന വകുപ്പ്, കാരാപ്പുഴ സബ് ഡിവിഷന്‍ നം.3, സുല്‍ത്താന്‍ ബത്തേരി).

ഉപവരണാധികാരികള്‍: അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍

ബ്ലോക്ക് പഞ്ചായത്തുകള്‍

വരണാധികാരികള്‍

മാനന്തവാടി (ഡെപ്യൂട്ടി കളക്ടര്‍ആര്‍.ആര്‍, കളക്ട്രേറ്റ്, വയനാട്), സുല്‍ത്താന്‍ ബത്തേരി (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി, വയനാട്), കല്‍പ്പറ്റ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്, കല്‍പ്പറ്റ), പനമരം (അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ജനറല്‍, സിവില്‍ സ്‌റ്റേഷന്‍, വയനാട്).

ഉപവരണാധികാരികള്‍: അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.