90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

ന്യൂഡല്‍ഹി: 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലാബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചത്. ടാറ്റയുടെ തന്നെ ചെന്നൈ പ്ലാന്‍്‌റിലാണ് കിറ്റ് കൂടുതലായി നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്‍്‌റിനുണ്ടെന്നും സി.ഇ.ഒ അറിയിച്ചു.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍‌ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍‌ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.