തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള വയനാട് ജില്ലാതല നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്.) ഇ. മുഹമ്മദ് യൂസുഫിനെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉത്തരവായി.രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.ഡിസംബര്‍ 10 നാണ് ജില്ലയിലെ തെരഞ്ഞെടുപ്പ്. നവംബര്‍ 12 ന് വിജ്ഞാപനം പുറപ്പെടുവിക്കും.

ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






