കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജില്ലയിലെ ലീഗല്‍ മെട്രോളജി ഓഫിസുകളിലെ എ, ബി ക്വാര്‍ട്ടറുകളിലെ പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു. 2020 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ടിയിരുന്ന എല്ലാ അളവു തൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളും നവംബര്‍ 28നകം അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് ഹാജരാക്കി പിഴകൂടാതെ മുദ്രചെയ്യാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി ജില്ലാ മേധാവി രാജേഷ് സാം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി വിളിച്ച് അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു. ഫോണ്‍ വൈത്തിരി 04936 203370, മാനന്തവാടി 04935 244863 സുല്‍ത്താന്‍ ബത്തേരി 04936 246395.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







