കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജില്ലയിലെ ലീഗല്‍ മെട്രോളജി ഓഫിസുകളിലെ എ, ബി ക്വാര്‍ട്ടറുകളിലെ പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു. 2020 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ടിയിരുന്ന എല്ലാ അളവു തൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളും നവംബര്‍ 28നകം അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് ഹാജരാക്കി പിഴകൂടാതെ മുദ്രചെയ്യാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി ജില്ലാ മേധാവി രാജേഷ് സാം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി വിളിച്ച് അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു. ഫോണ്‍ വൈത്തിരി 04936 203370, മാനന്തവാടി 04935 244863 സുല്‍ത്താന്‍ ബത്തേരി 04936 246395.

തകർന്നടിഞ്ഞ് രൂപ, പ്രവാസികൾക്ക് നേട്ടം, വിദേശ വിദ്യാർത്ഥികൾക്ക് വൻ നഷ്ടം, അവശ്യ സാധനങ്ങൾക്ക് വിലകൂടും
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം