വന്യജീവി ആക്രമണങ്ങൾക്കെതിരെ ശ്രേയസിന്റെ പ്രതിഷേധയോഗം.
വയനാട്ടിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ ശ്രേയസ്
കൊളഗപ്പാറ യൂണിറ്റിൽ പ്രതിഷേധ യോഗം നടത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഉദ്ഘാടനം ചെയ്തു. കാടും നാടും വേർതിരിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു. സോഫി ഷിജു, ലിസി ബാബു എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക