ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ താലൂക്ക് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഫെബ്രുവരി 27, 28 തിയതികളില്‍ വൈത്തിരി, ഫെബ്രുവരി 29 മാര്‍ച്ച് ഒന്ന് തിയതികളില്‍ മാനന്തവാടി, മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. യോഗ്യരായവര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന അപേക്ഷിക്കണം. ഫോണ്‍: 9868937887, 0495 2382953, ഇ.മെയില്‍ -arocalicut67@gmail.com.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്