പൂക്കോട്: വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെ ഗവർണർ
നടപടിയെടുത്തു. വിസിയെ സസ്പെൻ്റ് ചെയ്തതായി ഗവർണർ തിരുവ നന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ച യായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവ കലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടാ യെന്ന് ഗവർണർ വിമർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ നീക്കം തുടങ്ങി.