വിസാ കാലാവധി കഴിഞ്ഞ ശേഷം 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുമതി

ദുബൈ: യുഎഇയിലെ പുതുക്കിയ വിസാ സംവിധാനമനുസരിച്ച്, വിസാ കാലാവധി അവസാനിച്ച ശേഷമോ, അല്ലെങ്കില്‍ അത് റദ്ദാക്കിയ ശേഷമോ 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ട വിസാ ഉടമകള്‍ക്ക് അനുമതിയുണ്ടെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരും അവരുടെ കുടുംബാംഗങ്ങളും, ഗ്രീന്‍ വിസയുള്ളവരും അവരുടെ കുടുംബാംഗങ്ങളും, രാജ്യത്ത് താമസിക്കുന്ന വിദേശിയുടെ വിധവയോ, അല്ലെങ്കില്‍ വിവാഹ മോചിതയോ; പഠനം അവസാനിച്ച വിദ്യാര്‍ത്ഥികള്‍, രാജ്യത്തെ ഒരു സര്‍വകലാശാലയോ കോളജോ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവരാണ് ഈ അഞ്ച് വിഭാഗത്തില്‍പ്പെട്ടവര്‍.
കൂടാതെ, ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തി(എംഒഎച്ച്ആര്‍ഇ)ന്റെ ഒന്നും രണ്ടും തലങ്ങളില്‍പ്പെട്ട വിദഗ്ധ പ്രൊഫഷനുകളിലുള്ള താമസക്കാര്‍ക്കും വിസ കഴിഞ്ഞും 6 മാസം യുഎഇയില്‍ തുടരാന്‍ അനുമതിയുണ്ട്.

മൂന്ന് മാസത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ രണ്ട് വിഭാഗങ്ങള്‍ക്ക് അനുവാദമുണ്ടെന്നും ഐസിപി കൂട്ടിച്ചേര്‍ത്തു. വിദഗ്ധ പ്രൊഫഷനുകളിലുള്ള താമസക്കാരും പ്രോപര്‍ട്ടി ഉടമകളുമാണിവര്‍.
ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള വിസാ ഉടമകളുടെ യുഎഇയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസത്തിന് പകരം 60 ദിവസമാക്കി പരിഷ്‌കരിച്ചതായും അധികൃതര്‍ പറഞ്ഞു. റെസിഡെന്റ്‌സ്, വീട്ടുജോലിക്കാര്‍, കുടുംബാംഗങ്ങള്‍, ഗ്യാരന്ററോ ഹോസ്റ്റോ ഉള്ള മറ്റ് വിസാ ഉടമകള്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം.
ദുരന്തങ്ങളും യുദ്ധങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളിലെ വിസാ ഉടമകള്‍, വിദേശ റിട്ടയര്‍മാര്‍, വെര്‍ച്വല്‍ തൊഴില്‍ ദാതാക്കള്‍, നിക്ഷേപകന്‍, പാര്‍ട്ണര്‍ എന്നിവരുടെ വിസ കാലാവധിയായാലോ, അല്ലെങ്കില്‍ റദ്ദാക്കിയാലോ 30 ദിവസം രാജ്യത്ത് തുടരാന്‍ അനുവാദമുണ്ട്.

പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വെബ്‌സൈറ്റും സ്മാര്‍ട് ആപ്‌ളിക്കേഷനും ആക്‌സസ് ചെയ്ത്, ഈ ആനുകൂല്യങ്ങളെ കുറിച്ച് അറിയാനും അവയ്ക്കായി അപേക്ഷിക്കാനും ഐസിപി ഉണര്‍ത്തി.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.