അന്തർ ദേശീയ സിവിൽ ഡിഫൻസ് ദിനത്തോടനുബന്ധിച്ച് വൈത്തിരി താലൂക്കിലെ കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ ഡിപാർട്ട്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന മുപ്പതോളം സിവിൽ ഡിഫൻസ് & ആപതാ മിത്ര അംഗങ്ങൾ ചേർന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വൈത്തിരി ഗ്രാമപഞ്ചായത്തിലെ വാട്ടർ അതോറിറ്റി പമ്പ് ഹൗസിന് സമീപം തടയണ നിർമ്മിച്ചു.
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എംവി വിജേഷ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻ്റ് റസ്ക്യൂ കൽപ്പറ്റ STO ബഷീർ , ഫയർമാൻമാരായ ഷറഫുദീൻ, പ്രവീൺ എന്നിവർ സംബന്ധിച്ചു.
സിവിൽ ഡിഫൻസിലെ സർനാസ് , ഉണ്ണി കൃഷ്ണൻ,മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.