അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ജൽ ജീവൻ മിഷന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാർ തൊഴിലാ ളികളാണ് അപകടത്തിൽപ്പെട്ടത്. ആസാം സ്വദേശിയായ ജമാൽ (35) ആണ് മരിച്ചതെന്ന് തൊഴിലുടമകളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പരിക്കേറ്റ എട്ട് പേരെ മാനന്തവാടി മെഡിക്കൽ കോ ളേജിൽ പ്രവേശിപ്പിച്ചു.ഇവരിൽ ചിലർക്ക് സാരമായി പരി ക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.