മൂന്നാനക്കുഴി: മൂന്നാനക്കുഴിക്ക് സമീപം നിയന്ത്രണം വിട്ട ഇന്നോവ
കാർ റോഡരികിലെ താഴ്‌ചയിലേക്ക് ഇടിച്ചു കയറി. ഉപയോഗമി ല്ലാതെ കിടന്ന കെട്ടിട ഭാഗത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. 3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും നിസ്സാര പരിക്കു കളുമായി രക്ഷപ്പെട്ടു.തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







