മോഹിപ്പിക്കും ഡിസൈനിൽ വൈ43 മൈക്രോ എസ്‌യുവി: വിപണി കീഴടക്കാൻ മാരുതി അവതരിപ്പിക്കുന്ന മോഡൽ എതിരാളികളുടെ നെഞ്ചു പിളർക്കും

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിപണിയിലെ എസ്‌യുവി തരംഗത്തിനൊപ്പം നീങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളില്‍ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ന്യൂ ബ്രെസ്സ, ജിംനി തുടങ്ങിയ ഏറ്റവും പുതിയ ലോഞ്ചുകള്‍ക്കൊപ്പം കമ്ബനിയുടെ എസ്‌യുവി പോർട്ട്ഫോളിയോ കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ മാരുതി സുസുക്കി.

ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, ഒരു മൈക്രോ എസ്‌യുവി 2026-2027 വർഷത്തില്‍ ഇന്ത്യൻ വിപണിയില്‍ മാരുതി അവതരിപ്പിക്കും. ബ്രാൻഡിന്റെ ലൈനപ്പില്‍ ബ്രെസ്സയ്ക്ക് താഴെയായിരിക്കും പുതിയ മൈക്രോ എസ്‌യുവിയുടെ സ്ഥാനം. എസ്-പ്രസ്സോ, ഇഗ്നിസ് തുടങ്ങിയ ഉയർന്ന റൈഡിംഗ് ഹാച്ച്‌ബാക്കുകള്‍ നിലവില്‍ മൈക്രോ-എസ്‌യുവി സെഗ്‌മെന്റിന്റെ വിടവ് നികത്തുമ്ബോള്‍ എതിരാളികള്‍ക്ക് അനുസൃതമായി ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മാരുതിയുടെ പുതിയ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വിരളമാണെങ്കിലും, അതിന്റെ നീളം 4 മീറ്ററില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡൈവിംഗ് പൊസിഷൻ, ശരിയായ എസ്‌യുവിഷ് സ്‌റ്റാൻസ് എന്നിവ ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തുന്ന ചില പ്രധാന ഘടകങ്ങള്‍ ആയിരിക്കും.

ഡിസൈനിനെക്കുറിച്ച്‌ സംസാരിക്കുകയാണെങ്കില്‍, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയുള്‍പ്പെടെ കമ്ബനിയുടെ ഏറ്റവും പുതിയ എസ്‌യുവികള്‍ പോലെയുള്ള സമാന സവിശേഷതകള്‍ ഇതിലും പ്രതീക്ഷിക്കാം. ഇന്റീരിയറില്‍ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, ഫ്ലാറ്റ്-ബോട്ടം സ്‌റ്റിയറിംഗ് വീല്‍, ആറ് എയർബാഗുകള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പുഷ്-ബട്ടണ്‍ സ്‌റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളോടെ ആയിരിക്കും വാഹനം വിപണിയില്‍ എത്തുക.

1.2 ലിറ്റർ Z-സീരീസ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഈ വൈ43 മൈക്രോ-എസ്‌യുവിയില്‍ ഉണ്ടാവുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോഡിയാക്കിയ പുതിയ-ജെൻ സ്വിഫ്റ്റില്‍ ഉടൻ അരങ്ങേറ്റം കുറിക്കും. ഇതിനുപുറമെ, മാരുതി സുസുക്കി അതിന്റെ ആദ്യത്തെ ഇലക്‌ട്രിക് കാറായ ഇവിഎക്‌സ്, ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള വൈ17 7 സീറ്റർ എസ്‌യുവി എന്നിവയും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.

കമ്ബനിയുടെ ഏറ്റവും പുതിയ നയമനുസരിച്ച്‌ ഒന്നിലധികം എസ്‌യുവി കാറുകള്‍ അവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളില്‍ ഇവയില്‍ ഓരോന്നായി അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. അതേസമയം, വരാനിരിക്കുന്ന ഈ എസ്‌യുവികള്‍ മാരുതി സുസുക്കിക്ക് വേണ്ടി പുതിയ സെഗ്‌മെൻ്റുകളുടെ വാതിലുകള്‍ തുറക്കും, ഒപ്പം വിപണിയിലെ ആധിപത്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.