കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാളെ (ഏപ്രിൽ 4) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയോടൊപ്പം രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ റോഡ്ഷോ നടത്തിയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കുക. പത്രിക നൽകിയതിന് ശേഷം സ്‌മൃതി ഇറാനി കളക്ട്രേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കും. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗം രാവിലെ 8.30 ന് എസ്കെഎംജെ ഗ്രൗണ്ടിൽ എത്തുന്ന സ്‌മൃതി ഇറാനി ഉച്ചയോടെ കാസർഗോഡേക്ക് തിരിക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്