ഹരിത പ്രോട്ടോകോൾ പാലിക്കണം

ലോക് സഭാ തെരെഞ്ഞെടുപ്പ് 2024 പരിസ്ഥിതി സൗഹൃത തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി
പനമരം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് സംബന്തിച്ച പ്രവർത്തനങ്ങൾ നടത്തുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ, ഒറ്റ തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ഇലകൾ, പാത്രങ്ങൾ, ഗ്ലാസുകൾ, സ്പൂണുകൾ തുടങ്ങിയ വസ്തുക്കളും, പ്ലാസ്റ്റിക് തോരണങ്ങൾ, തെർമോകോൾ, പ്ലാസ്റ്റിക് ഹാരങ്ങൾ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 500 ml താഴെയുള്ള കുപ്പി വെള്ളം മുതലായവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കോട്ടൺ തുണി, പേപ്പർ, മുള, പനമ്പായ, തടി, ലോഹ നിർമ്മിത ബോർഡുകളും, വാട്ടർ ക്യാനുകൾ, സ്റ്റീൽ കുപ്പികൾ, സെറാമിക് സ്റ്റീൽ പാത്രങ്ങൾ, തുണി പേപ്പർ തോരണങ്ങൾ, തുണിയിൽ എഴുതിയ ആർച്ചുകൾ, വാഴയിലയിൽ പൊതിഞ്ഞു വരുന്ന ആഹാര പദാർത്ഥങ്ങൾ, പൂക്കൾക്കൊണ്ടുള്ള ഹാരങ്ങൾ, കോട്ടൺ നൂൽ, തോർത്ത്, പുസ്തകം മുതലായവ ഉപയോഗിക്കുകയും മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ ആവശ്യത്തിന് ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യണം

മേൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ ജില്ലാ തലത്തിലും ഗ്രാമ പഞ്ചായത്ത് തലങ്ങളിലും പരിശോധനക്ക് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ ലംഘിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പതിനായിരം (10000) രൂപ വരെ പിഴ ചുമത്തി നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.