മുത്തങ്ങ : മാരക മയക്കുമരുന്നായ
എൽ.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാർഡൻ, റെഡ് വുഡ്സ്, സുനിവ സുരേന്ദ്ര റാവത്ത് (34)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയത്. .06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പിൽ മൂന്നെണ്ണം ഉൾക്കൊളളുന്ന എൽ.എസ്.ഡി സ്റ്റാമ്പാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
വാഹന പരിശോധനക്കിടെയാണ് സംഭവം. സുനിവ മൈസൂർ ഭാഗത്ത് നിന്നും കാറിൽ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. സ്റ്റാമ്പുകൾ ബാംഗ്ളൂരിലെ പാർട്ടിക്കിടെ ഒരാളിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. എസ്.ഐമാരായ സി.എം. സാബു, രാധാകൃഷ്ണൻ, സി.പി.ഒമാരായ സജീവൻ,