വയനാട് നാളെ വിധിയെഴുതും ബൂത്തിലേക്ക് 14,64,472 സമ്മതിദായകര്‍; · ജില്ലയില്‍ 2304 പോളിങ്ങ് ഉദ്യോഗസ്ഥര്‍ · 5000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ · ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാര്‍ · 1327 പോളിങ്ങ് സ്റ്റേഷനുകള്‍ · 693 റിസര്‍വ് ജീവനക്കാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് നാളെ വിധിയെഴുതും . 14,64,472 സമ്മതിദായകരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സുതാര്യമായും സമാധാനാപരമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
രാവിലെ 5.30 എല്ലാ കേന്ദ്രങ്ങളിലും മോക്ക് പോളിങ്ങ് തുടങ്ങും. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയാണ് മോക്ക് പോള്‍. രാവിലെ ഏഴ് മുതല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാം. വൈകീട്ട് 6 വരെയാണ് പോളിങ്ങ് സമയം. വ്യാഴാഴ്ച ഉച്ചയോടെ പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.ഒ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വോട്ടിങ്ങ് യന്ത്രങ്ങളുടെയും പോളിങ്ങ് സാമഗ്രികളുടെയും വിതരണം ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി. ജോലിക്കായി നിയോഗിച്ച ജീവനക്കാരില്‍ നിന്നും കളക്ടര്‍ വിവരങ്ങള്‍ ആരാഞ്ഞു. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് പോളിങ്ങ് സാമഗ്രികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജിലും പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പുറമെ ഇരുപത് ശതമാനം ജീവനക്കാര്‍ റിസര്‍വായുമുണ്ട്.

*കള്ളവോട്ട് ,ആള്‍മാറാട്ടം*
*കര്‍ശന നടപടി സ്വീകരിക്കും*
*-ജില്ലാ കളക്ടര്‍*

സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാരെ ബൂത്തുകളില്‍ സ്വാധീനിക്കല്‍, കള്ളവോട്ട്, വ്യാജവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടിത്തം തുടങ്ങിയവയ്ക്ക് കര്‍ശന നടപടി സ്വീകരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. കളളവോട്ട് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

*തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍*
*ക്യാമറ കണ്ണുകള്‍*

ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വന്‍ നിരീക്ഷണ സംവിധാനം. വയനാട് മണ്ഡലത്തിലെ പോളിങ്ങ് സ്റ്റേഷനുകളില്‍ ആയിരത്തിലധികം ക്യാമറകളാണ് ഇതിനായി സജ്ജമാക്കിയത്. ഒരു ബൂത്തില്‍ ഒരു ക്യാമറ വീതം നിരീക്ഷണത്തിനുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളില്‍ നാല് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിങ്ങ് പ്രക്രിയ ഒഴികെയുള്ള ബൂത്തിലെ ദൃശ്യങ്ങള്‍ ജില്ലാ ആസ്ഥാനത്ത് കളക്‌ട്രേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് കാസ്റ്റിങ്ങ് കണ്‍ട്രോള്‍ റൂം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുണ്ട്. 35 സ്‌ക്രീനുകള്‍ ഇവിടെ നിരീക്ഷണത്തിനായുണ്ട്. വിവിധ വകുപ്പിലെ നൂറോളം ജീവനക്കാരെയാണ് പ്രത്യേക നിരീക്ഷണത്തിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. വയനാടിന് പുറത്തുള്ള നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളും വെബ് കാസ്റ്റിങ്ങ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്.

*പോളിങ് ശതമാനം അറിയാം*

ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് തയ്യാറായി. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ ഓരോ മണിക്കൂറിലെ പോളിങ് ശതമാനം പുതുക്കുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാം. പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിച്ച തിരിച്ചെത്തുന്നത് വരെയുള്ള സമയത്തിനകം 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തും.

*പോളിങ്ങ് കിറ്റില്‍ 21 ഇനങ്ങള്‍*

സ്റ്റാമ്പ് പാഡ്
തീപ്പെട്ടി
സൈന്‍ബോര്‍ഡ് – 13
സാധാരണ പെന്‍സില്‍
ബോള്‍പെന്‍-5 (നീല-3, ചുവപ്പ് -1, സില്‍വര്‍ വൈറ്റ്-1)
വെള്ള പേപ്പര്‍ – 8 ഷീറ്റ്
പിന്‍- 25 എണ്ണം
അരക്ക് – ആറെണ്ണം
പശ -1
ബ്ലേഡ്-1
മെഴുകുതിരി-4
നൂല് – 20 മീറ്റര്‍
സ്‌കെയില്‍ – 1
കാര്‍ബണ്‍ പേപ്പര്‍ – 3
എണ്ണ തുടയ്ക്കാനുള്ള തുണി
പൊതിയാനുള്ള പേപ്പര്‍ ഷീറ്റ് – 3
മഷിക്കുപ്പി വെക്കാനുള്ള ഒഴിഞ്ഞ പാത്രം/പ്ലാസ്റ്റിക് ബോക്‌സ്/കപ്പ്
ഡ്രോയിങ് പിന്‍-24
റബ്ബര്‍ ബാന്‍ഡ്- 20
സെല്ലോ ടേപ്പ്-1

*വനിതാ ബൂത്ത് യൂത്ത് ബൂത്ത്*
*ബൂത്തുകള്‍ പലവിധം*

ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍.
മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം.
വോട്ടര്‍ സഹായ സംവിധാനം.
അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും വോട്ടുചെയ്യാന്‍ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തവണ സ്ത്രീകള്‍ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള ബൂത്തുകളും വയനാട്ടില്‍ സജ്ജീകരിക്കുന്നുണ്ട്. കല്‍പ്പറ്റ ഫിദായത്തുള്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍,മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍,സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂര്‍, കുറിച്യാട് എന്നിവങ്ങളാണ് യൂത്ത് ബൂത്ത് ഒരുങ്ങുക. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

*അധിക സുരക്ഷാ പട്ടികയില്‍ 194 ബൂത്തുകള്‍*

വയനാട് ലോക്സഭാ മണ്ഡലത്തില്‍ 189 പ്രത്യേക സുരക്ഷാ ബൂത്തുകള്‍ മൂന്ന് പ്രശ്ന ബാധിത ബൂത്തുകള്‍, രണ്ട് വള്‍നറബിള്‍ ബൂത്ത് എന്നിങ്ങനെ 194 ബൂത്തുകളില്‍ അധിക സുരക്ഷാ സംവിധാനങ്ങളുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ്, തിരുവമ്പാടി 23, ഏറനാട് മൂന്ന്, നിലമ്പൂര്‍ 56, വണ്ടുര്‍ 23 പ്രത്യേക സുരക്ഷാ ബൂത്തുകളാണ് ഉള്ളത്. മാനന്തവാടി രണ്ടും, തിരുവമ്പാടി ഒരു പ്രശ്ന ബാധിത ബൂത്തുമാണുള്ളത്. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ രണ്ട് വള്‍നറബിള്‍ ബൂത്തുമാണുള്ളത്. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

*വയനാട് മണ്ഡലം മൂന്ന് സ്വീകരണ കേന്ദ്രങ്ങള്‍*

കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്‌ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ്. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് , മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് എന്നിവടങ്ങളാണ് സ്വീകരണ കേന്ദ്രങ്ങള്‍. സ്വീകരണം പൂര്‍ത്തിയാകുന്നതോടെ വോട്ടിങ്ങ് യന്ത്രങ്ങള്‍ മുട്ടിലിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂം ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ അല്‍ഫോണ്‍സാ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.