കെ.യു സുലൈമാൻ ചുമട്ടുതൊഴിലാളി സേവനത്തിൽ നിന്നും വിരമിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പനമരം ടൗണിലെ വ്യവസായ മേഖലയിൽ സേവനം ചെയ്തുകൊണ്ട് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിൽ ചുമട്ടുതൊഴിൽ ചെയ്ത് വന്നിരുന്ന കെ.യു സുലൈമാൻ ജോലിയിൽ നിന്ന് വിരമിച്ചു.എസ് ടി യു പ്രസ്ഥാനത്തിന്റെ കീഴിൽ ജോലി ചെയ്തു വന്നിരുന്ന സുലൈമാൻ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.സുലൈമാന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂണിറ്റ് കമ്മിറ്റി യുടെ സ്നേഹാദരവ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അപ്സര രാജുവിൽ നിന്നും ഏറ്റുവാങ്ങി.അതോടൊപ്പം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവനിൽ നിന്നും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. യൂണിറ്റ് കമ്മിറ്റി ഗിഫ്റ്റ് നൽകി യും ആദരിച്ചു.എസ് ടി യു പനമരം ടൗൺ കമ്മിറ്റിയുടെ സ്നേഹാദരവായി പി.ഉസ്മാൻ ഷാൾ അണിയിച്ചു ആദരിച്ചു.
യാത്രയപ്പ് യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.ടി സുബൈർ, എസ് ടി യു സജേഷ്, സെബാസ്റ്റ്യൻ(സിഐടിയു) കെ.ടി നിസാം(ഐ എൻ ടി യു സി) തുടങ്ങിയ നേതാക്കന്മാരും പനമരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ട് എം കെ അബ്ദുൽ നാസർ സെക്രട്ടറി കെ.ടി ഇസ്മായിൽ ട്രഷറർ പി എം ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളി അംഗങ്ങളും ചേർന്ന് ആവേശഭരിതമായ യാത്രയയപ്പ് നൽകി.

ചടങ്ങിൽ സംയുക്ത ചുമട്ടു തൊഴിലാളികളുടെ വകഉപഹാരവും നൽകി ശ്യാംകുമാർ എന്ന തൊഴിലാളി ഷാൾ അണിയിച്ചും ആദരിച്ചു പനമരത്തെ പ്രമുഖ വ്യാപാര വ്യവസായി എം കെബിൽഡേഴ്സ് ഓണർ എംകെ അബ്ദുല്ലമറ്റൊരു ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചുംഗിഫറ്റുനൽകി യുംആദരിച്ചുചടങ്ങിൽ ശ്രീ കെ യുസുലൈമാന്റെ സേവനങ്ങളെ ആശംസിച്ചുകൊണ്ട് വിവിധ ട്രേഡ് യൂണിയൻ നേതാക്കളും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഭാരവാഹികളും തൊഴിലാളികളും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു 34 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന സുലൈമാന് ‘ എല്ലാ ഭാവുകങ്ങളും അർപ്പിച്ചുകൊണ്ട്നടന്ന യോഗത്തിൽ അദ്ദേഹം വിടവാങ്ങൽ പ്രസംഗം നടത്തി.
നിലവിൽ കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കൂടിയാണ് കെ.യു. സുലൈമാൻ .

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.