ബത്തേരി നഗരസഭ ഹരിത കർമ്മ സേന കോഡിനേറ്റർ ആയി ജോലി ചെയ്യുന്ന അൻസിൽ ജോൺ എന്ന യുവാവ് വ്യത്യസ്തനായി മാറുകയാണ്. ജോലിയിൽ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഫുട്ബോൾ ഒഫീഷ്യൽ റഫറിയായി ജോലി ചെയ്യുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് രോഗികൾക്കായി മാറ്റി വയ്ക്കുകയും ചെയ്യുകയാണ് അൻസിൽ . കഴിഞ്ഞ 12 വർഷമായി പാലിയേറ്റീവ് രംഗത്ത് സജീവ പ്രവർത്തകൻ കൂടിയാണ് അൻസിൽ.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.