എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്ഉച്ച കഴിഞ്ഞ്: ഫലം അറിയാൻ ഈ ഏഴ് വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്പുറത്തുവരും. ഇന്ന്മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്‌എസ്‌എല്‍സി (SSLC) ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്‌എസ്‌എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുന്നേയാണ് ഈ വർഷം ഫലപ്രഖ്യാപനം നടത്തുന്നത്.

ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. https://keralaresults.nic.in/ അല്ലെങ്കില്‍ കേരള പരീക്ഷാഭവനില്‍ http://keralapareekshabhavan.in എന്നതാണ് കേരള എസ്‌എസ്‌എല്‍സി ഫലങ്ങള്‍ അറിയാൻ കഴിയുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍. എന്നാൽ ഫലം അറിയാനായി എല്ലാവരും പോകുന്നത് ഒരേ സൈറ്റിലേക്കാണെങ്കില്‍ ഫലം അറിയാൻ കുറച്ചു വൈകിയേക്കും. അതുകൊണ്ടുതന്നെ എസ്‌എസ്‌എല്‍സി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റ് തന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ചുവടെ കാണുന്ന ഏഴ് വെബ്സൈറ്റില്‍ ഏതിൽ നിന്നും ഫലം അറിയാം കഴിയും.

http://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.results.kerala.nic.in

www.sietkerala.gov.in

എസ്‌എസ്‌എല്‍സി ഫലം വെറും 3 ക്ലിക്കില്‍

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.