ഹയർ സെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും 9773 വിദ്യാര്‍ത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 9557 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും 6893 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അർഹത നേടുകയും ചെയ്തു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 54 ശതമാനം വിജയമാണ് ജില്ല നേടിയത്. 11 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 694 പേർ പരീക്ഷ എഴുതിയതിൽ 375 പേർ ഉപരി പഠനത്തിന് അർഹരായി.

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്